മകൻ അച്ഛനെ കൊലപ്പെടുത്തി..
കോടന്നൂർ ആര്യംപാടത്ത് മകൻ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി. ചിറമ്മൽ വീട്ടിൽ ജോയ് (60) ആണ് മരിച്ചത്. മകൻ റിജോ ചേർപ്പ് പോലീസിന്റെ കസ്റ്റഡിയിൽ.
കലാമണ്ഡലം ദേവകി അന്തരിച്ചു..
ഓട്ടൻതുള്ളൽ കലാകാരി കലാമണ്ഡലം ദേവകി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എരുമപ്പെട്ടി നെല്ലുവായ് സ്വദേശിനിയാണ്. തുള്ളൽക്കലയിലെ ആദ്യ വനിത കൂടിയാണ് കലാമണ്ഡലം ദേവകി. ക്ലാസ്സിക്കൽ നൃത്തവും കഥകളിയും ചെയ്തിരുന്നു.
ഇന്നലെയും രാജ്യത്ത് ഏറ്റവുമധികം പേർ കോവിഡ് ബാധിതരായത് കേരളത്തിൽ..
ഇന്നലെയും രാജ്യത്ത് ഏറ്റവുമധികം പേർ കോവിഡ് ബാധിതരായത് കേരളത്തിലാണ്, 1404 കേസുകൾ. ഹിമാചൽപ്രദേശാണു രണ്ടാമത്: 212 കേസുകൾ. കേരളത്തിൽ 8229 ആക്ടീവ് കേസുകൾ ഉണ്ട്. ഇന്നലെ 500 പേർ കോവിഡ് മുക്തരായി. നേരത്തെ...
വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു.. യുവാവിന് ദാരുണാന്ത്യം..
ദേശീയപാത 66 വാടാനപ്പള്ളി തളിക്കുളം കച്ചേരിപ്പടിയിൽ ബൈക്കും മിനി ടെമ്പോയും കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ചു. ബൈക്ക് യാത്രികനായ ചേറ്റുവ സ്വദേശി പണിക്ക വീട്ടിൽ മെഹബൂബിന്റെ മകൻ റിസ്വാൻ (25) ആണ് മരിച്ചത്....
വേനൽ മഴയ്ക്ക് സാധ്യത..
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചു. കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി പുനലൂരിലും മഴ പെയ്തിരുന്നു. കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ തിങ്കളാഴ്ച വേനൽ മഴ പെയ്തതായി കാലാവസ്ഥ...
2023 ഫോബ്സ് ആഗോള സമ്പന്ന പട്ടിക.. 169 ഇന്ത്യക്കാർ പട്ടികയിൽ..
ലോകത്താകെ 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോബ്സ് സമ്പന്ന പട്ടികയിൽ ലൂയി വിറ്റൻ, സെഫേറ ആഡംബര ബ്രാൻ ഡുകളുടെ ഉടമയായ ബെർണാർഡ് അർണോൾട്ടാണ് 211 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ ഒന്നാമതായി എത്തിയത്. ടെസ്...
പാര്‍സലയച്ച ബൈക്കിലെ പെട്രോള്‍ ബാഗില്‍ സൂക്ഷിച്ച തീവണ്ടി യാത്രക്കാരൻ കസ്റ്റഡിയിൽ.
തൃശൂര്‍ രണ്ട് ലിറ്ററിലധികം പെട്രോളുമായി ട്രെയിനില്‍ യാത്ര ചെയ്ത യുവാവിനെ ആര്‍ പി എഫ് കസ്റ്റഡിയിലെത്തു. ട്രെയിനില്‍ പാര്‍സലായി അയച്ച ബൈക്കിലെ പെട്രോളാണ് ബാഗിലുണ്ടായിരുന്നത് എന്നാണ് യുവാവ് പറഞ്ഞത്. കോട്ടയം സ്വദേശി സേവിയര്‍...
വ്യാപിക്കുന്നത് ഒമിക്രോണ്‍ ഉപവകഭേദം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം..
രാജ്യത്ത് നിലവില്‍ ഒമിക്രോണ്‍ ഉപവകഭേദമാണ് വ്യാപിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നിലവിലെ വ്യാപനം ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ വര്‍ധനയ്ക്ക് കാരണമായിട്ടില്ല.
ജാഗ്രത തുടരണം എന്നും എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി....
തൃശൂര്‍ അവനൂരില്‍ പിതാവിനെ കടലക്കറിയില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട്...
തൃശൂര്‍ അവനൂരില്‍ പിതാവിനെ കടലക്കറിയില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തി കൊല്ലപ്പെട്ട ശശീന്ദ്രന്റെ മകന്‍ മയൂര്‍നാഥ്. ഏറെ നാളത്തെ ആലോചനകള്‍ക്കൊടുവിലാണ് അച്ഛനെ കൊലപ്പെടുത്താനുള്ള രാസക്കൂട്ട് തയാറാക്കിയതെന്നും പ്രതി...
കടയുടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു..
കുന്നത്തങ്ങാടിയില്‍ വസ്ത്ര സ്ഥാപനത്തില്‍ കയറി വനിത കടയുടമയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് പിടിയിൽ. വെളുത്തൂർ സ്വദേശി ധനേഷ് ആണ് പിടിയിലായത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ധനേഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി....
രണ്ട് സ്ത്രീകളടക്കം മൂന്ന് പേർക്ക് വെട്ടേറ്റു..
വാഴച്ചാൽ ആദിവാസി കോളനിയിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഇവർക്ക് വെട്ടേറ്റത്. വസന്തൻ (45), രമ്യ (28), സൗദാമിനി (35) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരുടെ ബന്ധുവായ...
തീവണ്ടിയിൽ യാത്രക്കാരെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ ട്രാക്കിൽ മരിച്ച നിലയിൽ..
എലത്തൂർ (കോഴിക്കോട്): ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. സ്ത്രീകൾ ഉൾപ്പെടെ ഒമ്പതു പേർക്ക് പൊള്ളലേറ്റു. ഇതിനിടെ രക്ഷപെടാൻ തീവണ്ടിയിൽ നിന്ന് ചാടിയതെന്ന്...









