ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക്.

തൃപ്രയാർ: തളിക്കുളങ്ങര ക്ഷേത്രത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. കണ്ടശ്ശംകടവ് സ്വദേശി കൂട്ടാല വീട്ടിൽ സത്യവ്രതൻ മകൻ പ്രസാദ് (43), ചെമ്മാപ്പിള്ളി വടക്കുംമുറി സ്വദേശി വാഴപ്പുരക്കൽ അമ്പാടി മകൻ അനിഞ്ചൽ (21), അന്തിക്കാട് സ്വദേശികളായ കടുക്കാട്ടിൽ രാജേഷ് മകൻ ആദിത്യൻ (16),തച്ചിൽ ജോയ് മകൻ ഇനോഷ് (18), എന്നിവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ വലപ്പാട് ഗവ: ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.