കസ്തൂരി ഇടപാടിനിടയിൽ തൃശൂർ സ്വദേശി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ..
കണ്ണൂരിൽ കസ്തൂരി ഇടപാടിനിടയിൽ മൂന്നു പേർ പിടിയിൽ. തൃശൂർ സ്വദേശി ഷാനവാസ്, എറണാകുളം സ്വദേശി ഹഫ്‌സൽ, കണ്ണൂർ ആലക്കോട് സ്വദേശി തോമസ് എന്നിവരെയാണ് വനം വകുപ്പ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്നും...
കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം..
കൊച്ചിയിൽ വിഷു ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി 10നും രാവിലെ 6നും ഇടയിൽ പടക്കം പൊട്ടിക്കാൻ പാടില്ല. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയെന്ന് പോലീസ്.
എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ..
കോലഴിയില്‍ മധ്യമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് 30 ഗ്രാം എംഡിഎംഎ പിടികൂടി. കോലഴി സ്വദേശികളായ ജിഷ്ണു, ശിവദാസ് എന്നിവര്‍ കസ്റ്റഡിയില്‍.
വീട് കുത്തിതുറന്ന് കവര്‍ച്ച…
വരന്തരപ്പിള്ളി ആറ്റപ്പിള്ളിയില്‍ വീട് കുത്തിതുറന്ന് കവര്‍ച്ച. അരിക്കാടന്‍ ഫെര്‍ണാണ്ടസിന്റെ വീട്ടിലാണ് മോഷണം നടന്ന്ത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് അലമാരയില്‍ സൂക്ഷിച്ച 12 പവന്‍ സ്വര്‍ണ്ണവും, 10,000 രൂപയും മോഷണം പോയി.
മാല മോഷ്ടാക്കൾ പിടിയിൽ..
വെള്ളാങ്കല്ലൂരിൽ കാൽനട യാത്രക്കാരിയുടെ മാല കവർന്ന കേസിൽ രണ്ടുപേരെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശികളായ ഇമ്മാനുവൽ, സുഹൈൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഗതാഗത നിയന്ത്രണം..
പാവറട്ടി സെന്റർ മുതൽ പാവറട്ടി പള്ളി വരെ പൈപ്പ് ലൈൻ സ്ഥാപിച്ച സ്ഥലങ്ങളിൽ റോഡ് പുനരുദ്ധാരണം ചെയ്യുന്ന പ്രവൃത്തി ഏപ്രിൽ 13ന് ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
ഒട്ടോയും കാറും കുട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്.
ചെമ്പൂക്കാവിൽ ഒട്ടോയും കാറും കുട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ഒട്ടോ ഡ്രൈവർ കുറ്റൂർ സ്വദേശി രാജേന്ദ്രൻ ഒട്ടോ യാത്രക്കാരി വിയ്യൂർ സ്വദേശിനി കൺമണി ജെയ്സൺ, എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ...
അക്ഷയ തൃതീയക്ക് മെഗാ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്..
ദുബായ്: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി അക്ഷയ തൃതീയ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. അക്ഷയ തൃതീയയുടെ ഐശ്വര്യപൂര്‍ണമായ അവസരത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ഓരോ...
കലക്ടറേറ്റിൽ മാസ്ക് നിർബന്ധം…
കലക്ടറേറ്റിൽ ഇന്ന് മുതൽ മാസ്ക് നിർബന്ധമാക്കി. എല്ലാ ജീവനക്കാരും ഇന്നു മുതൽ മാസ്ക് ധരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കലക്ടർ അറിയിച്ചു. കലക്ടറേറ്റിൽ എത്തുന്ന പൊതു ജനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാസ്ക്...
വേതനം കൂട്ടി കൂടുതൽ ആശുപത്രികൾ..
തൃശ്ശൂരിൽ ആറ് ആശുപത്രികൾ കൂടി നേഴ്സുമാരുടെ വേതനം കൂട്ടി. കൂട്ടിയ ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകും. വെസ്റ്റ് ഫോർട്ട്, സൺ, അമല, ജൂബിലി, മലങ്കര മിഷൻ ആശുപത്രികളാണ് വേതനം കൂട്ടിയത്....
ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യാശ്രമം..
ചാലക്കുടി പോലീസ് കസ്റ്റഡിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫർമറിൽ കയറുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് തെറിച്ച് വീണ് പരിക്കേറ്റു. ചാലക്കുടി സ്വദേശിയായ ഷാജിക്കാണ് പരിക്കേറ്റത്. കെഎസ്ആർടിസി ബസ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഞ്ചാവുമായി മൂന്നുപേർ പിടിയിൽ…
കൊടുങ്ങല്ലൂർ എടവിലങ്ങ് ബേബി ഗിരിജ റോഡിൽ 200 ഗ്രാം കഞ്ചാവുമായി മൂന്നുപേർ എക്സൈസിന്റെ പിടിയിൽ ഒരാൾ ഓടിരക്ഷപ്പെട്ടു. പടിഞ്ഞാറേ വീട്ടിൽ സാദ്, കാതിയാളം ഇളംതുരുത്തി വീട്ടിൽ സൂരജ്, ലോകമലേശ്വരം ആശാൻ നഗർ പുളിക്കലകത്ത്...







