ഇനി അര ലിറ്ററിന്‍റെ ജവാനും…
തിരുവനന്തപുരം:മേയ് രണ്ടാം വാരം മുതല്‍ ജവാന്‍ മദ്യത്തിന്‍റെ ഉൽപാദനം ഇരട്ടിയാകും. ഒരു ലീറ്ററിനു പുറമേ അരലീറ്ററിലും മദ്യം ലഭ്യമാക്കും. ദിനംപ്രതി 8,000 കെയ്സ് ആണ് ഇപ്പോള്‍ ഉല്‍പാദനം. ഇതു 15,000 കെയ്സായാണ് വര്‍ധിക്കുന്നത്....
തൃശൂർ സ്വദേശിനി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി.
സന്ദർശക വിസയിലെത്തിയ തൃശൂർ സ്വദേശിനി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി.
കൊടുങ്ങല്ലൂർ അഴീക്കോട് പുത്തൻ പള്ളി ജങ്ഷനിൽ പടിഞാഴറെ വീട്ടിൽ തസ്നിമോൾ (33)ആണ് മസ്കത്തിൽമരിച്ചത്.
അവധികാലം ചിലവഴിക്കാനായി മസ്കത്തിലുള്ള ഭർതൃ സഹോദരന്‍റെ അടുത്തേക്ക് സന്ദർശക...
ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ വീണ് കൊല്ലങ്കോട് സ്വദേശി മരിച്ചു.
ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു, ഒപ്പം സുഹൃത്തും കാൽവഴുതിവീണു. കൊല്ലങ്കോട് സ്വദേശിയായ കെ.ആർ രോഹിത് (20) ആണ് മരിച്ചത് . രോഹിതിനൊപ്പം കാൽ വഴുതികയത്തിൽ വീണ അമലിന് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു...
കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം: മെയ് 4 വരെ കേരളത്തില്‍ ശക്തമായ മഴ.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 50 കി.മീ വരെ വേഗതയില്‍വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 04 വരെആണ് ഈ കാലാവസ്ഥ പ്രതീക്ഷിക്കുന്നത്....
തൃശൂര്‍ അഞ്ച് വിളക്കിന് സമീപം വന്‍ തീപിടുത്തം.
തൃശൂര്‍ തൃശൂര്‍ അഞ്ച് വിളക്കിന് സമീപം 'ടീ ഹൗസ്' എന്ന കടക്കു തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ഈ കടയിടെ ഗ്യാസ് കുറ്റികള്‍ പൊട്ടിത്തെറിച്ചതാണ് തീ പിടുത്തത്തിന് കാരണമായത് എന്ന് പ്രാഥമിക...
തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ തീപ്പിടിത്തം; നാല് കടകള്‍ കത്തി നശിച്ചു..
തൃശൂർ നഗരത്തിൽ തീപ്പിടിത്തം. ജയ്ഹിന്ദ് മാർക്കറ്റിലുണ്ടായ തീപ്പിടിത്തത്തിൽ നാല് കടകൾ കത്തി നശിച്ചു. ഞായറാഴ്ച പുലർച്ചെ 3.30-ഓടെയാണ് സംഭവം. ജയ്ഹിന്ദ് മാർക്കറ്റിലെ ഒരു ചായക്കടയിലെ രണ്ട് ഗാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.
ഇതോടെ ആളിക്കത്തിയ തീ...
പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളുമായി ഏഴിടങ്ങളിൽ പിങ്ക് സെന്ററുകൾ..
പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളുമായി പൊലീസ് തയ്യാറാക്കിയ പിങ്ക് സുരക്ഷാ കേന്ദ്രങ്ങൾ ഏഴിടങ്ങളിൽ. സിറ്റി സെന്റർ, എസ്ബിഐ നായ്ക്കനാൽ ശാഖ, ബെന്നറ്റ് റോഡിലെ സിഎസ്ബി ശാഖ, സിഎംഎസ് സ്കൂൾ, വടക്കേ സ്റ്റാൻഡ്...
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്.. കണിമംഗലം ശാസ്താവിന്റെ പൂരം വടക്കുന്നാഥന്റെ സന്നിധിയിലേക്ക്…
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. ഖ്യാതി കേട്ട തൃശൂര്‍ പൂരം വടക്കുംനാഥ ക്ഷേത്രത്തിലും തേക്കിന്‍കാട് മൈതാനത്തിൽ ഇന്ന് അരങ്ങേറും. മേട മാസത്തിലെ പൂരം നാളിലാണ് തൃശൂര്‍ പൂരം നടക്കുക. ഇന്നലെ നെയ്തലക്കാവിലമ്മ...
കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്…
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു..
തൃപ്രയാർ: നാട്ടിക എസ് എൻ ഗ്രൗണ്ടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ താന്ന്യം സ്വദേശി നടുവിലെപ്പുര വീട്ടിൽ സജി(40) നാട്ടിക സ്വദേശി ചേനായിൽകാട്ട് വീട്ടിൽ ആയിഷ് (22)എന്നിവർക്ക്...
പൂരത്തിന് ഇരുപത് ആംബുലൻസുമായി ആക്ടസ്…
സാമ്പിൾ വെടിക്കെട്ട് ദിനം മുതൽ പകൽപ്പൂരം തീരുന്നതു വരെ തൃശ്ശൂർ സ്വരാജ് റൗണ്ടിലും പ്രധാനപ്പെട്ട ജങ്ഷനിലും ഇരുനൂറ്റമ്പതോളം ആക്ടസ് സന്നദ്ധ ഭടന്മാർ 20 ആംബുലൻസുകളിൽ സേവന രംഗത്തുണ്ടാകും. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും...
തൃശൂർ പൂരം; ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ.
തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ ഏതാനും തീവണ്ടികള്‍ക്ക് പൂങ്കുന്നത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. എറണാകുളം - കണ്ണൂര്‍ ഇന്റര്‍ സിറ്റി (16305) രാവിലെ 7.19നും, നാഗര്‍കോവില്‍...












