മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ ദേശീയപാതയിലെ അടിപ്പാതയുടെ സർവ്വേ തുടങ്ങി. 7000 വാഹനങ്ങൾ മാനദണ്ഡം…
ദേശിയ പാതയിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിൽ അപകട സാധ്യതകൾ കൂടിവന്നതും നാട്ടുകാരുടെ അടിപ്പാത വേണമെന്നുള്ള ആവശ്യകത നിരന്തരം ശക്തമായി കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സർവേ ആരംഭിച്ചിരിക്കുകയാണ്.
ആദ്യ ഘട്ടത്തിൽ മുടിക്കോടും കല്ലിടുക്കുമാണ് ദേശീയപാത അതോറിറ്റിയുടെ...
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്മാടം സ്വദേശി കുരുതുകുളങ്ങര പെല്ലിശ്ശേരി ടോണി മകൻ അലക്സ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി മുളങ്കുന്നത്തുകാവിൽ വെച്ചായിരുന്നു അപകടം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് വിവാഹങ്ങളുടെ റെക്കോര്‍ഡ് ഭേദിക്കാൻ സാധ്യത…..
270 ലേറെ വിവാഹങ്ങളാണ് ഇന്ന് മാത്രം ശീട്ടാക്കിയിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ദര്‍ശനത്തിനായി ഇന്ന് പ്രത്യേക ക്രമീകരണങ്ങളും ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് മണ്ഡപങ്ങള്‍ക്ക് പുറമെ രണ്ട് താല്‍ക്കാലിക മണ്ഡപങ്ങള്‍ കൂടി വിവാഹത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
2017 ആഗസ്റ്റ്...
കനത്ത മഴ പാറ പൊട്ടിക്കലിന് തടസ്സമായില്ല…
കുതിരാനിൽ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പാറപൊട്ടിക്കുന്ന പണി നടന്നു കൊണ്ടിരിക്കുന്നു. ഉടൻ തന്നെ ഒരു പാലത്തിന്റെ പണികൾ പൂർത്തിയാവും.
ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു…
തൃശൂര്‍: ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി സിഗ്നല്‍ കാത്തുകിടന്ന ആഡംബര കാറുകള്‍ , കെ എസ് ആര്‍ ടി സി ബസുള്‍പ്പടെയുള്ള...
തൃശൂരില്‍ സ്വന്തം ബസിനടിയില്‍പ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം.
തൃശൂരില്‍ സ്വന്തം ബസിനടിയില്‍പ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം. കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്. വൈകിട്ട് മുണ്ടൂരിന് സമീപം പുറ്റേക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്. രജീഷ് കയറിയിരുന്ന ബസിന് മുന്നിലായി ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു...
സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു.
തളിക്കുളം: കൊപ്രക്കളം പേരോത്ത് നാരായണന്റെ മകൻ ദിനേശൻ (58) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7മണിക്ക് ആയിരുന്നു അപകടം. ആദ്യം ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും...
ജനകീയ സമരം: പാലിയേക്കര ടോൾ പിരിവ് തടസപ്പെട്ടു.
ഇന്ന് വൈകീട്ട് 4 ന് ആണ് പാലിയേക്കര ടോൾ ഉപരോധം നടന്നിരുന്നത്. ഇതിന്റെ ഫലമായി ഒരു മണിക്കൂറോളംടോൾ പിരിവ് നിലച്ചിരുന്നു.
കഴിഞ്ഞ ദിവസം റോഡിലെ വൻ കുഴി കാരണം വാഹനത്തിൽ നിന്ന് തെറിച്ച് വീണ്...
ജാഗ്രതാ നിർദ്ദേശം..
തൃശ്ശൂർ ജില്ലയിലെ ഭൂരിഭാഗം പുഴകളിലേയും ജലനിരപ്പ് അപകട നിലയിൽ ഉയർന്നിട്ടുണ്ട്, പ്രധാന നദികളായ ചാലക്കുടിപ്പുഴ കരുവന്നൂർ പുഴ ഭാരതപ്പുഴ എന്നിവയിലെല്ലാം ഉയർന്ന തോതിൽ നീരൊഴുക്കുണ്ട്. അതുകൊണ്ടു തന്നെ എല്ലാ പുഴയുടെ തീരങ്ങളിലും അതീവ...
പാണഞ്ചേരി:- കോമ്പാറയിൽ ആന ഇറങ്ങി.
തൃശ്ശൂർ: പാണഞ്ചേരി പഞ്ചായത്തിലെ കോമ്പാറയിൽ ആന ഇറങ്ങി. തളിക്കോട് കോമ്പാറ സത്യശീലന്റെ വീടിനു പുറകുവശത്തെ പറമ്പിൽ ആണ് ആന ഇറങ്ങി തെങ്ങുകളും കൗങ്ങുകളും കുത്തി മറച്ചിടുകയും നാശ നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തതായി കാണപ്പെട്ടത്.
കൂടാതെ...
പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടര്‍ കൂടി തുറക്കുന്നു; ചാലക്കുടി പുഴക്കരയിലുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം..
പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി ഉച്ചയ്ക്ക് 12 മണിക്കു മുമ്പായി തുറക്കും. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്‌സ് ആയി ഉയരുകയും വൃഷ്ടിപ്രദേശത്ത് മഴ...
തൃശ്ശൂരിലെ യുവാവിന്റെ മരണം മങ്കിപോക്സ് ബാധിച്ച്…
പുണെ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരണം. ചാവക്കാട് സ്വദേശി 22 വയസ്സുള്ള യുവാവാണ് മങ്കിപോക്സ് ബാധിച്ച് മരിച്ചത്. യു.എ.ഇയിൽ നിന്ന് വരുമ്പോൾ പനിയുണ്ടായിരുന്നു അവിടെ ഡോക്ടറെ കാണിച്ചു പരിശോധനകൾ നടത്തി. രോഗവിവരം നാട്ടിൽ...