തൃശൂർ കോർപറേഷന് മാസം 5ലക്ഷം രൂപ വീതം പിഴ..

ഖരമാലിന്യ പരിപാലന ചട്ടം ലംഘിച്ചതിന് തൃശൂർ കോർപറേഷന് 5 ലക്ഷം രൂപ പിഴ ചുമത്തി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കോർപറേഷന് നോട്ടീസ് നൽകിയത്....

കാട്ടുപന്നിയുടെ ഇറച്ചിയുമായി മൂന്നു പേർ പിടിയിൽ

കാട്ടുപന്നിയുടെ ഇറച്ചി വിൽക്കാൻ ശ്രമിച്ച മൂന്നു പേർ എളനാട് സ്റ്റേഷനിലെ വനപാലകരുടെ പിടിയിലായി. കാരക്കാട്ടിൽ സന്ദീപ് (36), ചെപ്പയിൽ രഘു (37), പുത്തൻപുരക്കൽ സജീവ് (32) എന്നിവരെയാണ് ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചർ എസ്...

കോൺഗ്രസ്സ് നേതാക്കളുടെ നിരീക്ഷണം; തർക്കം മുറുകുന്നു..

വാളയാർ വഴി ചെന്നൈയിൽ നിന്നും പാസില്ലാതെയെത്തിയ മലപ്പുറം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കോൺഗ്രസ്സ് നേതാക്കൾ നിരീക്ഷണത്തിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് തർക്കം മുറുകുന്നു.എം പി മാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, വി...

വിദേശത്ത് നിന്നും വന്ന ഗർഭിണി സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു..

ദമാമിൽ നിന്നും തിരിച്ചെത്തി വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ, ഗർഭിണി സഞ്ചരിച്ച കാർ മറിഞ്ഞു. ചേലക്കര സ്വദേശിനിയാണ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ കൊരട്ടി പെരുമ്പിയിൽ വെച്ച് മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു....

ആൾത്താമസമില്ലാത്ത പറമ്പിൽ 200 ലിറ്റർ വാഷ്..

ആൾത്താമസമില്ലാത്ത പറമ്പിൽനിന്ന്‌ 200 ലിറ്റർ വാഷ് എക്സൈസ് പിടിച്ചെടുത്തു.ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ വിന്നി സിമേതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലൂർ പാലയ്ക്കാപറമ്പ് ദേശത്തു നിന്നും...

ഗവ. ദന്തൽ കോളേജിനാവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഒരുക്കി ഫാബ് ലാബ്.

ഗവ. ദന്തൽ കോളേജിനാവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകി ഗവ എഞ്ചിനീയറിംഗ് കോളേജിലെ ഫാബ് ലാബ്. ദന്തൽ കോളേജ് ഡോക്ടർമാർക്കാവശ്യമായ പേഷ്യന്റ് കേജ്, എയറോസോൾ കണ്ടയിൻമെന്റ് ലേയ്ത് ബോക്സ്, ഫെയ്സ് ഷീൽഡ് എന്നീ ഉപകരണങ്ങളാണ്...

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സൗജന്യ ടെലികൗൺസിലിംഗ്..

കോ വിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോം ക്വാറന്റൈനിലുംസ്ഥാപന ക്വാറന്റൈനിലും കഴിയുന്നവർക്ക് കൊടുങ്ങല്ലൂർ നഗരസഭയുടെ നേതൃത്വത്തിൽ ടെലി കൗൺസിലിങ്ങ് ആരംഭിച്ചു. സൗജന്യമായാണ് സേവനം ലഭ്യമാകുക.നിരീക്ഷണത്തിൽ ഇരിക്കുന്നവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ...

പെയ്ഡ് ക്വാറന്റൈൻ ഹോട്ടലുകൾ സജ്ജമായി..

ജില്ലയിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുളള പെയ്ഡ് ക്വാറന്റൈൻ ഹോട്ടലുകൾ സജ്ജമാക്കി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ക്വാറന്റൈനിൽ കഴിയേണ്ട വിദേശത്തു നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന പ്രവാസികൾ ഉൾപ്പെടെ ഉള്ളവർക്കാണ് ഈ...

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാർത്ഥികൾക്ക്‌ ആശങ്ക വേണ്ട..

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മേയ് 26 മുതൽ പുനരാരംഭിക്കുമ്പോൾ വിദ്യാർഥികൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ നേതൃത്വത്തിൽ അവശ്യ സൗകര്യങ്ങളൊരുക്കും. മേയ് 17-നുശേഷം പൊതുഗതാഗതം ഇല്ലെങ്കിൽ സ്വന്തം വാഹനത്തിലോ സ്‌കൂൾ ബസിലോ സമീപത്തെ...

ഇന്ന് പത്തു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു..

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും...

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് പോയ യുവതി അറസ്റ്റിൽ..

പ്രായപൂർത്തിയാവാത്ത പെൺമക്കളെ ഉപേക്ഷിച്ച് പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എയ്യാൽ സ്വദേശിയായ യുവതിയാണ് 2 പെൺകുട്ടികളെ ഉപേക്ഷിച്ച് ഭർതൃവീട്ടിൽനിന്നും പോയത്.മുപ്പത്തിയൊന്നുകാരിയായ യുവതിയെ തിങ്കളാഴ്ച ഉച്ച മുതലാണ് കാണാതായത്.യുവതിയെ കാണാനില്ലെന്ന പരാതിയുമായി വൈകീട്ട്...

തിരുമുടിക്കുന്നിൽ താൽകാലിക ആശുപത്രി ഒരുങ്ങുന്നു…

തിരുമുടിക്കുന്നിലെ ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രം താത്കാലിക ആശുപത്രിയാക്കാൻ തീരുമാനമായി. ത്വക് രോഗ ആശുപത്രി വളപ്പിൽ പൂർത്തിയാക്കിയ പരിശീലന കേന്ദ്രമാണ് താത്കാലികമായി ആശുപത്രിയാക്കി മാറ്റുന്നത്. ഇതിനുള്ള പ്രാഥമിക നടപടികൾ നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്.36 പേർക്ക് കിടത്തി...