ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല.. കുറിക്കമ്പനി ഉടമയ്ക്ക് ഒരു വര്‍ഷം തടവും പിഴയും
ഉപഭോക്തൃകോടതി വിധി പാലിക്കാതിരുന്ന തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലുള്ള സാന്ത്വനം കുറീസ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ട്ണര്‍ കെ.എസ്. ശിവദാസിനെ തൃശ്ശൂര്‍ ജില്ലാ ഉപഭോക്തൃകോടതി ഒരു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കും 20,000 രൂപ പിഴ ശിക്ഷയ്ക്കും വിധിച്ചു....
ഓണ വിപണി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി..
ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
45 പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത്...
രാജ്യത്ത് എം പോക്‌സ് സ്ഥിരീകരിച്ചു.
ഇന്ത്യയിൽ എം പോക്‌സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിന് രോഗ ലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ക്ലാസ് 2 എം പോക്‌സ്...
മനുഷ്യക്കടത്ത് ചിറ്റൂർ സ്വദേശി അറസ്റ്റിൽ..
ജോലി വാഗ്ദാനം ചെയ്തു കംബോഡിയയിൽ എത്തിച് ക്രൂരമായ അടിമപ്പണിക്കും വില്പനക്കും വിദേയരായ മലയാളികൾ ഉൾപ്പെടെ പതിനാലു ഇന്ത്യൻ യുവാക്കൾക്ക് ഇന്ത്യൻ എംബസ്സി മുഖേന മോചനം. ഇവരെ കമ്പോഡിയയിലേക്ക് കടത്തിയ കണ്ണിയിൽ ഉൾപ്പെട്ട ചിറ്റൂർ...
സഹോദരിയെ സഹോദരൻ വെട്ടി പ്പരിക്കേല്‍പ്പിച്ചു.
പാലക്കാട്: സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്ബിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) പരിക്കേറ്റത്. സംഭവത്തില്‍ സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) അന്വേഷണം നടക്കുകയാണ്. ആര്യയുടെ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത്....
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ചോരകുഞ്ഞിന്‍റെ മൃത ദേഹം ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം...
തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മേൽപ്പാലത്തിൽ ചോരകുഞ്ഞിന്‍റെ മൃത ദേഹം ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ജഡമാണെന്ന് തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പോലീസിനെ...
റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് പുനരാരംഭിക്കുന്നു.
റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു. മഞ്ഞ, പിങ്ക് കാർഡുകാർക്ക് നിർബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം. റേഷൻകടകളിലെ മസ്റ്ററിങ്ങിനു പുറമേ സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയയിടങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും....
സെപ്റ്റംബര്‍ 8ന് ഗുരുവായൂരില്‍ പ്രത്യേക ക്രമീകരണങ്ങൾ.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 354 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന സെപ്റ്റംബര്‍ 8 ഞായറാഴ്ച ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ അറിയിച്ചു....
ഡാം തുറന്നതിൽ ഗുരുതര വീഴ്‌ചയെന്ന് തൃശൂർ സബ് കലക്ടറുടെ അന്വേഷണ റിപ്പോർട്ട്.
ഡാം തുറന്നതിൽ ഗുരുതര വീഴ്‌ചയെന്ന് തൃശൂർ സബ് കലക്ടറുടെ അന്വേഷണ റിപ്പോർട്ട്. റൂൾ കർവ് പ്രകാരം നേരത്തെ കുറഞ്ഞ അളവിൽ വെള്ളം തുറന്നുവിടാതിരുന്നതു മൂലം ഒറ്റയടിക്ക് ഷട്ടർ ഉയർത്തി പ്രളയസമാനമായ സാഹചര്യം ഉണ്ടാക്കിയെന്ന്...
അരിയടക്കം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ..
അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില...
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി.. സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരാൻ സാധ്യത.
സംസ്ഥാനത്ത് ഒരാഴ്ച മഴ സജീവമായി തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്....
ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് കൈമാറാൻ എത്തിയ അമ്മ അറസ്റ്റിൽ.
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മകനു കൈമാറാൻ ഹാൻഡ്ബാഗിനുള്ളിൽ കഞ്ചാവുമായി എത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട വീർണകാവ് പന്നിയോട് കുന്നിൽ ലത (54) ആണ് അറസ്റ്റിലായത്. കാപ്പാ നിയമ പ്രകാരം വിയ്യൂരിൽ...







