മണലിപ്പുഴയിൽ 17 വയസ്സുകാരൻ മുങ്ങി മ രിച്ചു..
ആൽപ്പാറ. മണലിപ്പുഴയിൽ ആൽപ്പാറ ചോരക്കടവിൽ 17 വയസ്സുകാരൻ മുങ്ങി മരിച്ചു. ആൽപ്പാറ ചുള്ളിവളപ്പിൽ ഹരിദാസിന്റെയും പ്രിയയുടെയും മകൻ അമിതേഷ് 17 ആണ് മരിച്ചത്. പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ...
സുരക്ഷയൊരുക്കാൻ പൂരനഗരിയിലെ കൺട്രോൾ റൂമും മിനി കൺട്രോൾ റൂമുകളും..
പൂര നഗരിയിലെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തേക്കിൻകാട് മൈതാനത്തെ പൂര നഗരിയിൽ ഇന്ന് കാലത്ത് 6.00 മണി മുതൽ നിരവധി സുരക്ഷാ സജ്ജീ കരണങ്ങളോടെയാണ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളത്. കൺട്രോൾ റൂമിൽ പൊതുജനങ്ങളുടെ...
നാലായിരത്തിലധികം സേനാംഗങ്ങളുടെ കരുതലോടെ പൂരനഗരി…
ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പരിചയ സമ്പന്നരായ പോലീസ് ഉദ്ദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തിയാണ് സുരക്ഷാവിന്യാസം സജ്ജമാക്കിയിട്ടുള്ളത്. 35 ഡി വൈ എസ് പിമാർ, 70 ഇൻസ്പെക്ടേഴ്സ്, 330 സബ്...
സാമ്പിൾ വെടിക്കെട്ടിൽ പരിക്ക്..
തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്, തിരുവമ്പാടി വിഭാഗത്തിൻ്റെ അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണാണ് പരിക്ക്. ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.
തൃശൂർ പൂരം ഗതാഗത സുരക്ഷ ഡ്രൈവർമാർക്ക് കർശന ലഹരി പരിശോധന..
തൃശൂർ പൂരവുമായി ബന്ധപെട്ട് ഗതാഗത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ എല്ലാ ബസ് സ്റ്റാൻറുകളിലും പരിസര പ്രദേശങ്ങളിലും ഡ്രൈവർമാർക്ക് ലഹരി പരിശോധന വ്യാപകമാക്കി. വാഹന പരിശോധനയ്ക്കൊപ്പം ലഹരിയുടെ സാന്നിദ്ധ്യം അറിയിക്കുന്ന പരിശോധന ഉപകരണങ്ങളോടെയാണ്...
കാറിന്റെ ഡോർ തുറക്കുന്നതിനിടെ ബൈക്ക് തട്ടി അപകടം ഒരാൾക്ക് പരിക്ക്..
കുതിരാൻ. ദേശീയപാത വഴുക്കുംപാറയിൽ ബൈക്ക് കാറിന്റെ ഡോറിൽ തട്ടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. വാൽക്കുളമ്പ് സ്വദേസി കൊടിയാട്ടിൽ വീട്ടിൽ ആൽബിൻ (23) നാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ...
അശ്വിനി ജംഗ്ഷനിൽ ലോറി നിയന്ത്രണം വിട്ട് മറി ഞ്ഞു..
അശ്വിനി ജംഗ്ഷനിൽ ലോറി നിയന്ത്രണം വിട്ട് മറി ഞ്ഞു. കായംകുളത്തു നിന്നും പട്ടാമ്പിയിലേക്ക് ആക്രി സാധനങ്ങൾ കയറ്റി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കെല്ല.
ചെമ്പുക്കാവിലമ്മയെ പുറത്തേറ്റിക്കൊണ്ടാണ് ഇത്തവണ രാമൻ എത്തുക.
ആശങ്കകൾ അസ്ഥാനത്താക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശ്ശൂർ പൂരത്തിന് എത്തുന്നു. ചെമ്പുക്കാവിലമ്മയെ പുറത്തേറ്റിക്കൊണ്ടാണ് ഇത്തവണ രാമൻ എത്തുക. പൂരദിവസം രാവിലെ ഏഴിനാണു ചെമ്പുക്കാവ് ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പ് ആരംഭിക്കുക. ഒമ്പതോടെ വടക്കുന്നാഥക്ഷേത്രം കിഴക്കേഗോപുരനട വഴി ഉള്ളിൽ...
തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും.
തൃശ്ശൂർ പൂരത്തിന് ഇന്ന് (30.04.2025 ബുധനാഴ്ച )വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും. എട്ടുഘടകക്ഷേത്രങ്ങളിലും ബുധനാഴ്ച തന്നെയാണ് കൊടിയേറ്റം. മെയ് ആറിനാണ് തൃശ്ശൂർ പൂരം. അഞ്ചിന് പൂരത്തിന്...
കുതിരാനിൽ പക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്.
പട്ടിക്കാട്. ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരി ക്കേറ്റു. ഇന്ന് രാവിലെ കുതിരാൻ തുരങ്കത്തിന് പടിഞ്ഞാറ് ഭാഗത്താണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്നും മാങ്ങ കയറ്റി...
ഘടക പൂരങ്ങളുടെ ധനസഹായം ഇന്ന് കൈമാറും..
തൃശൂർ പൂരത്തിലെ ഘടക പൂരങ്ങൾക്കുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ ധനസഹായ വിതരണം ഇന്നു 2നു തൃശൂർ നീരാഞ്ജലി ഹാളിൽനടക്കും.
മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ അധ്യക്ഷത വഹിക്കും.
തൃശ്ശൂര്‍ പൂരം മെയ് ആറിന് പ്രാദേശിക അവധി..
തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് 2025 മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച...






