മീൻവണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്..

ചാവക്കാട് തൊഴിയൂരിൽ മീൻ കയറ്റിയ ആപെ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കടപ്പുറം വട്ടേക്കാട് സ്വദേശികളായ അസ്ഹർ(28), ഉമ്മർ(28) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

യുവാവിന്റെ കയ്യിലിരുന്ന ഐഫോൺ പൊട്ടി തെറിച്ചു.

ചങ്ങരംകുളം: ചങ്ങരംകുളം കോക്കൂർ സ്വദേശിയായ ബിലാലിന്റെ ഐഫോൺ 6 പ്ലസ് ആണ് കഴിഞ്ഞ ദിവസം പൊട്ടി തെറിച്ചത്. മൊബൈൽ ഹാങ് ആയതിനെ തുടർന്ന് സർവീസിന് നൽകാൻ പോകുന്നതിനിടെ പോക്കറ്റിൽ കിടന്ന മൊബൈൽ പെട്ടെന്ന്...

വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്: ഓൺലൈൻ കോഴ്സുകളുടെ പേരിലും തട്ടിപ്പ്….

ഓൺലൈൻ കോഴ്സ് എന്നു കേൾക്കുമ്പോൾ എടുത്തുചാടാൻ വരട്ടെ... വിശ്വസ്തരായ പല കമ്പനികളുടെയും സർട്ടിഫിക്കറ്റുകൾ നൽകാമെന്ന പേരിൽ പണമിടപാടുകൾ നടത്തി നിലവാരം കുറഞ്ഞ സർട്ടിഫിക്കറ്റുകൾ നൽകുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. വിവിധ കോഴ്‌സുകളുടെ ഫലം വരുന്ന...

ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു..

തൃശ്ശൂർ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു..

ഒല്ലൂരിൽ ടോറസ് ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മാടം പള്ളിപ്പുറം സ്വദേശി കള്ളിക്കാടൻ വീട്ടിൽ ആന്റോ (61) ആണ് മരിച്ചത്.

എസ്എസ്എൽസി പുനർ മൂല്യനിർണയത്തിന് ഇന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം..

SSLC പരീക്ഷ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കായി ഇന്ന് മുതൽ ജൂൺ 21 വൈകീട്ട് 4വരെ അക്ഷയ കേന്ദ്രത്തിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഓൺ ലൈൻ അപേക്ഷ സമർപ്പിച്ചതിൻ്റെ കോപ്പി...

ദേശീയപാത നടത്തറയിൽ സിഗ്നൽ തെറ്റിച്ച് വന്ന ലോറി ബൈക്കുകളിൽ ഇടിച്ച് ഒരാൾ മരച്ചു..

ദേശീയപാത നടത്തറയിൽ സിഗ്നൽ തെറ്റിച്ച് വന്ന ലോറി ബൈക്കുകളിൽ ഇടിച്ച് ഒരാൾ മരച്ചു. പോന്നുക്കര സ്വദേശി ചക്കാലപ്പറമ്പിൽ മണികണ്ഠൻ ആണ് മരണപ്പെട്ടത്. മറ്റൊരു ബൈക്ക് യാത്രക്കാരിക്ക് പരിക്കേറ്റു.
WhatsApp_Instagram_not_working_issue_news

പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്.. ഇനി ഗ്രൂപ്പിൽ 512 പേരെ ചേർക്കാം..

പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്. ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ അനുവദിക്കുന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. ഇപ്പോൾ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കുമായി ഈ ഫീച്ചർ ലഭ്യമാണ്.

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും…

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. 4,26,999 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിലും 408 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ...

മുഖ്യമന്ത്രിക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ് ആക്രമത്തിനെതിരെ കേരളം ഒറ്റക്കട്ടായി പ്രതിഷേധിക്കണം എന്ന് മന്ത്രി കെ.രാജൻ..

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേ ക്കുള്ള യാത്രക്കിടയില്‍ വിമാനത്തിൽ വെച്ച് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ് ആക്രമത്തിനെതിരെ കേരളം ഒറ്റക്കട്ടായി പ്രതിഷേധിക്കണം. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ ഒരാൾക്കും എതിർപ്പില്ല. എന്നാൽ ഇത്തരം...

പനിബാധിച്ച് 7 വയസ്സുകാരൻ മരിച്ചു..

കുന്നംകുളം: പനി ബാധിച്ച് ചികിത്സയിലിരിക്കെ ഏഴുവയസുകാരൻ മരിച്ചു. അഞ്ഞൂർ പാലം തറയിൽ വീട്ടിൽ പ്രവീലിന്റെ മകൻ അനക് (7) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അമ്മ: സബിത.

പ്രധാനമന്ത്രി നരേന്ദ്രമോദി 21-ന് കേരളത്തിലെത്തും…

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി 21-ന് കേരളത്തിലെത്തും. വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടി തിരുവനന്തപുരത്ത് എത്തും എന്നാണ് വിവരം.
error: Content is protected !!