അടച്ചിട്ട വീട് കുത്തിത്തുറന്ന് 38 പവൻ സ്വർണം മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ.

ചെന്നൈയിലെ എം.ജി.ആർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കമ്പാർട്ടുമെൻറ് വളഞ്ഞ് സിനിമാ സ്റ്റൈലിലാണ് തൃശ്ശൂർ ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും പ്രതികളെ അറസ്റ്റ് ചെയ്തത്. വെസ്റ്റ് ബംഗാൾ ബൊറാംഷക്പൂർ...

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന് ശിക്ഷ..

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്‌കൂള്‍ അധ്യാപകന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമപ്പെട്ടി ഗവ.സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന ചൊവ്വത്തൂര്‍ സ്വദേശി സുദാസിനെയാണ്...

ആന്ത്രാക്സ് ബാധയിൽ ആശങ്ക വേണ്ട..

തൃശ്ശൂർ വനമേഖലയിൽ മൃഗങ്ങളിൽ ആന്ത്രാക്സ്. പ്രതിരോധത്തിന് അടിയന്തര നടപടി. മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ. വളർത്തു മൃഗങ്ങളിൽ രോഗം കണ്ടെത്തിയില്ല. പന്നിയിറച്ചി കഴിച്ചവർക്ക് പ്രതിരോധമരുന്ന് കൊടുത്തു തുടങ്ങി. മൃഗങ്ങളിൽ...

പൊള്ളലേറ്റ വീട്ടമ്മ മരിച്ചു..

ചാവക്കാട് പുന്നയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുന്ന സ്വദേശി പുതുവീട്ടിൽ സുലൈമാൻ ഭാര്യ റസിയ(50) ആണ് മരിച്ചത്.
Thrissur_vartha_district_news_nic_malayalam_palakkad_fire

പുന്നയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു…

ചാവക്കാട്: പുന്നയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. സ്ത്രീക്ക് പരിക്കേറ്റു. പുന്നപള്ളി സുലൈമാന്റെ ഭാര്യ റസിയക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ്

ജൂലൈ രണ്ട് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് . സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഒഴികെ എല്ലാ...

ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല പൊട്ടിച്ചു..

വാടാനപ്പള്ളി: തളിക്കളം കച്ചേരിപ്പിടി പടിഞ്ഞാറ് നൈസ് സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വന്ന് കടയുടമയുടെ താലിമാല പൊട്ടിച്ചു. ബൈക്കിലെത്തിയ രണ്ട് പേർ താലിമാല പൊട്ടിച്ചു കടന്ന് കളഞ്ഞു. മൂന്ന് പവൻ തൂക്കം...
Covid-updates-thumbnail-thrissur-places

മാസ്ക് പരിശോധന കർശനമാക്കും..

കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കും. മാസ്ക് പരിശോധന കൂടുതൽ കർശനമാക്കാൻ എസ്.പിമാർക്ക് നിർദ്ദേശം. സർക്കാർ നിർദ്ദേശത്തെ തുടർന്ന് എഡിജിപി ഉത്തരവിറക്കി. പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക് നിർബന്ധം.

ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ജൂലൈ 1 മുതൽ നിരോധിക്കും..

ജൂലായ് 1 മുതൽ രാജ്യത്തുടനീളം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കുമെന്ന് ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന,...
rest in peacer dead death lady women

കക്കൂസ് ടാങ്കിൽ ശ്വാസം മുട്ടി സഹോദരൻമാർ മരിച്ചു…

തിരൂരിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്ന ഒരാളുടെ പണം (8000 ത്തോളം രൂപ) ക്ലോസറ്റിൽ നഷ്ടപ്പെട്ടു തുടർന്ന് എടുക്കാൻ കിട്ടാതായപ്പോൾ കുഴിയുടെ സ്ലാബ് മാറ്റി എടുക്കാൻ ശ്രമിച്ച ഒരാൾ വീഴുകയും തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ...

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു..

വടക്കാഞ്ചേരി പാര്‍ളിക്കാട് ബൈപ്പാസില്‍ ലോറി നിയന്ത്രണം വിട്ട് അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് അപകടം.

വൈദ്യുതി നിരക്ക് വർധന: ലൈസൻസികളിൽ ഏറ്റവും ഉയർന്ന നിരക്ക് തൃശൂർ കോർപ്പറേഷന്..

വൈദ്യുതി നിരക്ക് വർധനവിൽ ഇരുട്ടടിയായത് തൃശൂർ കോർപ്പറേഷന്. ലൈസൻസികളിൽ ഏറ്റവും ഉയർന്ന നിരക്ക് നിശ്ചയിച്ചിരിക്കുന്നത് കോർപ്പറേഷനാണ്. കഴിഞ്ഞ ദിവസം വരെ യൂണിറ്റിന് 6.05 രൂപക്ക് വൈദ്യുതി ലഭിച്ചിരുന്ന കോർപ്പറേഷന് പുതുക്കിയ നിരക്ക് നിലവിൽ...
error: Content is protected !!