കോടാലി നിലംപതിയിൽ പ്രവർത്തിക്കുന്ന വെള്ളിക്കുളങ്ങര സ്വദേശി സുബൈറിന്റെ ആക്രിക്കടക്കാണ് തീ പിടിച്ചത്. കട പൂർണ്ണമായും കത്തി നശിച്ചു. രാത്രി 12 മണിയോടയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിക്കുളങ്ങര പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. ആളപായമില്ല. സമീപത്തെ വീടുകളിലേക്കും വ്യാപാര സ്ഥാപനത്തിലേക്കും തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.





