യുവാവിനെയും യുവതിയെയും മ രിച്ച നിലയിൽ കണ്ടെത്തി..

മാള പുത്തൻചിറയിൽ യുവതിയെയും യുവാവിനെയും മരി ച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മ രിച്ചത്. വാടകവീട്ടിൽ ഒരേ കയറിൽ തൂങ്ങി മ രിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. മ രണത്തിന് പിന്നിൽ പ്രണയബന്ധവും കുടുംബ പ്രശ്നങ്ങളുമാണെന്നാണ് പ്രാഥമിക നിഗമനം.

വെണ്ണൂർ സ്വദേശിനിയായ മിൽനയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ മാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മിൽനയുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് യുവതിയെ കാണാതാകുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് ശ്രീജിത്തിന്‍റെ വാടക വീട്ടിൽ ഇരുവരെയും മ രിച്ച നിലയിൽ കണ്ടെത്തുന്നത്. ശ്രീജിത്ത് നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുള്ള വ്യക്തിയാണ്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജീവ നൊടുക്കാൻ ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.