
തൃശൂർ: പട്ടാപകൽ വീട്ടിൽ മോഷണ ശ്രമം, വരന്തരപ്പിള്ളി കുന്നത്തുപാടത്ത് ആഴിക്കൻ ഹിമേഷിൻ്റെ വീടിൻ്റെ മുൻവശത്തെ വാതിലിന്റെ താഴ് തകർത്താണ് മോഷണ ശ്രമം നടന്നത്. ഹിമേഷും ഭാര്യയും ജോലിയ്ക്ക് പോകുകയും മകൾ പുറത്തു പോകുകയും ചെയ്ത സമയത്തായിരുന്നു സംഭവം. വൈകീട്ട് അഞ്ചുമണിയോടെ മകൾ എത്തിയപ്പോഴാണ് വാതിൽ തകർത്ത നിലയിൽ കണ്ടത്.
അകത്തുകയറിയ മോഷ്ടാവ് അലമാരയിലും മേശകളിലും സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും സാധനങ്ങളും വലിച്ചെറിഞ്ഞ നിലയിലാണ്. വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ടുമാസം മുൻപ് ഈ ഭാഗത്തെ വീടുകളിൽനിന്നും സൈക്കിൾ കൊണ്ടുപോയി തോട്ടിൽ ഇടുകയും, വീടുകളിലെ ഫ്യൂസ് ഊരി മാറ്റുകയും ചെയ്തിരുന്നു.







