പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ യുവാവ് മ രിച്ചു..

പട്ടിക്കാട്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷമീർ മകൻ ഷഹബിൻ (17) നാണ് മ രിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം പട്ടത്തിപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു യുവാവ്. കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഷഹബിനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.