ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൻ ബീസ് ട്രേഡിങ്ങ് തട്ടിപ്പ്..

policeman-vehcle-thrissur-vartha-news-kerala-police-viyyur

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൻ ബീസ് ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ പണം തിരികെ ആവശ്യപ്പെട്ട നിക്ഷേപകരോട് ഉടമകളിൽ ഒരാൾ കള്ളപണം എത്തുന്നുണ്ട് എന്ന് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. തട്ടിപ്പിലെ കള്ളപണ ഇടപാടിനെ കുറിച്ച് പോലിസ് അന്വേഷിക്കുന്നുണ്ട്. വിദേശത്ത് ഉള്ള പ്രതികളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. 150 കോടി രൂപയോളം നിക്ഷേപകരെ തട്ടിച്ചതായാണ് വിവരം. നിരവധി പേരാണ് പരാതിയുമായി രംഗത്ത് എത്തുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കാൻ സാധിക്കുന്ന സോഫ്റ്റ് വെയർ നിർമ്മിച്ച് ഇത് വഴി ട്രേഡിംങ് നടത്തി വൽ ലാഭം മടക്കി തരാം എന്നും പറഞ്ഞ് നിക്ഷേപകരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ആദ്യ ഘട്ടത്തിൽ വൻ തുകകൾ പലർക്കും പലിശ ഇനത്തിൽ നൽകിയതിനെ തുടർന്ന് വിശ്വാസത ആർജ്ജിച്ചാണ് കൂടുതൽ പേരെ ഇതിലേയ്ക്ക് ആകർഷിച്ചത്.