പുതുക്കാട് ചിമ്മിനി ടൂറിസം മേഖലയിലേക്ക് കെ എസ് ആർ ടി സി ഉല്ലാസയാത്ര ആരംഭിക്കുന്നു. ടൂറിസം സർക്കീട്ടിന്റെ ഭാഗമായി 27ന് ലോക ടൂറിസം ദിനത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ആമ്പല്ലൂരിൽനിന്ന് യാത്ര സംഘടിപ്പിക്കുന്നത്.
പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡുമായും സർവീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കെ.കെ.രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതുക്കാട് ഡിപ്പോയിലേക്ക് കൂടുതൽ ഡ്രൈവർമാരെ നിയമിച്ച് മുടങ്ങിക്കിടക്കുന്ന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡിടിഒ ടി.എ.ഉബൈദ് അറിയിച്ചു.