കുട്ടികളെ കൊണ്ടു പോകുന്ന എല്ലാ വാഹനങ്ങളും പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഇത് സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പ് എല്ലാ സ്കൂളുകളിലും വാഹന സൗകര്യത്തെ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കും. സ്കൂളുകള്‍ തുറക്കുമ്പോള്‍ ഗതാഗത വകുപ്പിന് വലിയ ഉത്തരവാദിത്വമുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്കൂള്‍ ബസിലെ ഡ്രൈവര്‍മാര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ മാര്‍ഗരേഖ നടപ്പിലാക്കണമെന്നും സ്കൂളുകള്‍ ഇത് പാലിക്കണമെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പ്രത്യേക പരിശോധന നടത്തും മന്ത്രി അറിയിച്ചു.. ബസുകളില്‍ കുട്ടികളെ നിര്‍ത്തിയുള്ള യാത്ര അനുവദിക്കില്ല. എല്ലാ ദിവസവും ബസുകള്‍ അണുവിമുക്തമാക്കണം. കുട്ടികളുമായി പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും ഈ മാര്‍ഗ്ഗരേഖ ബാധകമാണെന്നും സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ കെ.എസ്.ആര്.ടി.സി ബോണ്ട് സര്‍വീസ് നടത്തും. സ്കൂള്‍ തുറക്കത്തിന് മുന്‍പായി കണ്സഷന് ടിക്കറ്റ് വിതരണത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.