ചുരുങ്ങിയ കാലം കൊണ്ട് റിയല്‍ എസ്റ്റേറ്റ് , ഹോട്ടല്‍… കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജോയിക്ക് തേക്കടിയ്ക്ക് സമീപം മുരിക്കടിയില്‍ റിസോര്‍ട്ട്…

തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജോയിക്ക് തേക്കടിയ്ക്ക് സമീപം മുരിക്കടിയില്‍ റിസോര്‍ട്ട്. ചുരുങ്ങിയ കാലം കൊണ്ട് റിയല്‍ എസ്റ്റേറ്റിലും, ഹോട്ടല്‍ നിര്‍മാണത്തിലും പണം മുടക്കി. പ്രതികളുടെ സാമ്ബത്തിക വളര്‍ച്ച വളരെ പെട്ടെന്നായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നരക്കോടി രൂപ മുടക്കി ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി. പതിനെട്ട് കോടിയുടെ നി‌ര്‍മാണമായിരുന്നു ലക്ഷ്യം. 2012 ലാണ് ബിജോയ് മുരിക്കടിയില്‍ സ്ഥലം വാങ്ങിയത്. 2014ല്‍ കുമളി പഞ്ചായത്തില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചു. 2017ല്‍ മറ്റൊരു കെട്ടിടം കൂടി നിര്‍മിക്കാനുള്ള പെര്‍മിറ്റ് വാങ്ങി. തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവന്നതോടെ റിസോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു..

May_2021-2ads-icl-snowview-