
മെട്രോമാന് എന്നറിയപ്പെടുന്ന ഇ. ശ്രീധരന്, വരുന്ന എലെക്ഷനിൽ ബി ജെ പി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രന്. ബി ജെ പി യുടെ തിരുവല്ലയില്‍ വിജയ യാത്രയ്ക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്. ഇ.ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് കേരളത്തിന്റെ ഇതുവരെയുള്ള വികസനമുരടിപ്പിന് അറുതി വരുത്താൻ വേണ്ടിയാണെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രസ്താവന.