കേരളത്തിൽ അഴിമതി ഇല്ലാത്ത ഭരണം വേണമെങ്കിൽ ബി.ജെ.പിയുടെ ഭരണം വരണം എന്ന് കെ സുരേന്ദ്രൻ..

surendran

കുന്നംകുളം: കേരളത്തിൽ അഴിമതി ഇല്ലാത്ത ഭരണം വേണമെങ്കിൽ ബി.ജെ.പിയുടെ ഭരണം വരണം എന്നും സഹസ്ര കോടിയുടെ അഴിമതിയാണ് മൽസ്യ ബന്ധന കരാറുമായി ഇടതുപക്ഷ സർക്കാർ ഉണ്ടാക്കിയിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കേരളത്തിൽ എന്തെങ്കിലും വികസനം നടന്നിട്ടുണ്ട് എങ്കിൽ അതിൽ മോദിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് ആ വികസന മാതൃകയാണ് കേരളത്തിന് ആവശ്യം. ബി.ജെ.പി മുന്നോട്ട് വെക്കുന്ന സർവ്വ മത സമഭാവനയാണ് കേരളത്തിന് ഇന്ന് ആവശ്യമെന്ന് ജനം തിരിച്ചറിഞ്ഞുവെന്നും. എല്ലാ മനുഷ്യരെയും ഒരു പോലെ കാണാൻ സാധിക്കണം എന്നാൽ സംഘടിത ന്യൂനപക്ഷങ്ങളുടെ പേര് പറഞ്ഞുള്ള ഭരണമാണ് ഇപ്പോൾ നടക്കുന്നത് മത മൗലിക വാദികൾ പറയുന്നതിന്റെ അടിയിൽ ഒപ്പിട്ടു കൊടുക്കുന്ന പണിയാണ് പിണറായി വിജയൻ ചെയ്യുന്നത് ഇരു മുന്നണികളുടെയും മതേതര വർഗ്ഗീയത കേരളം തിരിച്ചറിഞ്ഞു അത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും കൂട്ടിച്ചേർത്തു.

thrissur news