തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച 15/12/2020 712 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു..

thrissur containment -covid-zone

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച 15/12/2020 712 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 706 പേര്‍ രോഗ മുക്തരായി. ജില്ലയില്‍ രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5625 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 132 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോ വിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 66,605 ആണ്. 60,485 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 689 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 9 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 5 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനു മുകളില്‍ 51 പുരുഷന്‍മാരും 49 സ്ത്രീകളും പത്ത് വയസ്സിനു താഴെ 24 ആണ്‍കുട്ടികളും 20 പെണ്‍ കുട്ടികളുമുണ്ട്.
thrissur news

6911 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5253 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1404 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 254 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 5,51,560 സാമ്പിളുകളാണ് പരിശോധന യ്ക്ക് അയച്ചത്.

381 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,16,241 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 18 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 410 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.