ഹിന്ദി-ഡിപ്ലോമ ഇന്‍ – എലിമെന്ററി, എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

കേരള സംസ്ഥാന ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍പ്രൈമറി സ്‌ക്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷക്ഷണിച്ചു. അൻപത് ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍, സാഹിത്യ വിശാരദ, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും.

പട്ടിക ജാതി മറ്റര്‍ഹവിഭാഗത്തിന് 5 ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. പൂരിപ്പിച്ചഅപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍പോസ്റ്റ്, പത്തനംതിട്ട. എന്ന വിലാസത്തില്‍ നവംബര്‍ മുപ്പതിന് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8547126028