തൃശ്ശൂർ സൗജന്യ കോച്ചിങ് ക്ലാസുകൾ…

application-apply

ഡിസംബറിൽ നടത്തുന്ന എൽ.ഡി.സി പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ ക്കായി പി എസ് സി സൗജന്യ കോച്ചിങ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ അഞ്ചിന് രണ്ടുമണിക്ക് നടത്തുന്ന വെബിനാറിലൂടെ തെരഞ്ഞെടുക്കുന്ന 100 ഉദ്യോഗാർഥികൾക്കാണ് അവസരം.

ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ. ഒക്ടോബർ 7 മുതൽ 40 ദിവസത്തെ ഓൺലൈൻ ക്ലാസാണ് നടത്തുന്നത്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ നാലിനു മുമ്പായി തൃശ്ശൂർ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9446228282, 6282665928