പ്ലസ് വൺ ഏകജാലക ട്രയൽ അലോട്ട്‌മെന്റ് ഫലം ഇന്ന്….

പ്ലസ് വൺ ഏകജാലക ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പുറത്തുവിടും. www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലാണ് ഫലം പുറത്തുവരിക. എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ Edit Application ലിങ്കിലൂടെ മാറ്റി എട്ടിന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ കൺഫർമേഷൻ നൽകാം. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി അപേക്ഷർക്ക് വീടിനടുത്തുള്ള സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ ഹെൽപ്പ് ഡെസ്‌കുകളെ സമീപിക്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ട്രയൽ ഫലം ലഭിക്കാൻ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results ൽ പരിശോധിക്കുക. ഇതുവരെയും ക്യാൻഡിഡേറ്റ് ലോഗിൻ നിർമിക്കാത്തവർക്ക് Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയൽ റിസൾട്ട് പരിശോധിക്കാവു ന്നതാണ്. പ്രോസ്‌പെക്ടസ് മാനദണ്ഡം അനുസരിച്ച് അപേക്ഷകളും ഓപ്ഷനുകളുമാണ് പരിഗണനക്ക് എടുത്തത്. വെബ്‌സെറ്റിൽ വിശദമായ നിർദേശങ്ങളും നൽകും.