വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ കൂടതൽ ആരോപണങ്ങളുമായി എം.എൽ.എ അനിൽ അക്കര.

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ കൂടതൽ ആരോപണങ്ങളുമായി എം.എൽ.എ അനിൽ അക്കര. റെഡ് ക്രസൻറ് ആണ് നിർമ്മാണത്തിന് വേണ്ടി യൂണിടാക്കിനെ തെരഞ്ഞെടുത്തത് എന്ന സർക്കാർ വാദം തെറ്റാണെന്നും നിർമ്മാണ കമ്പനിയെ ലൈഫ് മിഷൻ ആണ് തെരഞ്ഞെടുത്തതെന്നും അനിൽ പറയുന്നു.

ഇത് സംബന്ധിച്ച് ലൈഫ് മിഷൻ യൂണിടാക്കിൻറെ പദ്ധതി അംഗീകരിച്ചതിൻറെ രേഖകളും എം.എൽ.എ പുറത്ത് വിട്ടു. ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.സി.മൊയ്തീൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, എന്നിവരാണ് യൂണിടാക്കിനെ തെരഞ്ഞെടുത്ത തെന്നും വിഷയത്തിൽ സി.ബി.ഐ അന്വേഷണ മല്ലാതെ മറ്റൊന്നും അനിവാര്യമല്ലെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.