ചെന്ത്രാപ്പിന്നിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ മ രിച്ച നിലയിൽ കണ്ടെത്തി..

തൃശൂർ: ചെന്ത്രാപ്പിന്നിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ മ രിച്ച നിലയിൽ കണ്ടെത്തി. എടത്തിരുത്തി ചുലൂർ വാട്ടർ ടാങ്കിന് സമീപം പുതുപ്പറമ്പ് ക്ഷേത്ര പരിസരത്ത് പുഴേക്കടവിൽ ഷാജിയുടെ മകൻ കൃഷ്ണജിത്ത് (15) ആണ് മരി ച്ചത്.

ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കൃഷ്ണജിത്ത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് വീട്ടിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടതിനാൽ അച്ഛമ്മയ്ക്കും കുടുംബത്തിനുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. കൈപ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.