പീച്ചിഡാം ഷട്ടറുകൾ തുറന്നു..

announcement-vehcle-mic-road

പീച്ചി ഡാമിന്റെ 4 സ്പിൽവേ ഷട്ടറുകളും 2 ഇഞ്ച് (5 സെന്റീമീറ്റർ) വീതം തുറന്നു. രാവിലെ 11:05 മുതലാണ് ഓരോ ഷട്ടറുകളായി ഉയർത്തിയത്. ഉച്ചയ്ക്ക് 2 മണിക്ക് 4 സ്പിൽവേ ഷട്ടറുകളും 2 ഇഞ്ച് (5 സെന്റീ മീറ്റർ) കൂടി ഉയർത്തി ആകെ 4 ഇഞ്ച് (10 സെന്റീമീറ്റർ) ഉയർത്തുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വെള്ളം പുറത്തോക്കൊഴുക്കുമ്പോൾ മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലേതിൽ നിന്നും 30 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.