കെണിക്കൂട്ടിൽ പുലി കുടുങ്ങി..

ചാലക്കുടി കോടശ്ശേരി വെട്ടിക്കുഴിയിൽ വനപാലകർ സ്ഥാപിച്ച കെണിക്കൂട്ടിൽ ഒരു പുലി കുടുങ്ങി. ചക്കാലക്കൽ റോയിയുടെ വീട്ടിലെ കോഴിക്കൂട് തകർത്ത് കോഴികളെ കൊന്ന സംഭവത്തെ തുടർന്ന് വനവകുപ്പ് സ്ഥാപിച്ച കെണിക്കൂട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ പുലി കുടുങ്ങിയത്.

വിവരമറിഞ്ഞതിനെ തുടർന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം വന്യജീവി സംരക്ഷണ ചട്ടങ്ങൾ പാലിച്ച് സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പ്രദേശത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനവകുപ്പ് അധികൃതർ അറിയിച്ചു.