കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു ക യറി. കുട്ടികളുടെ മേലേക്ക് മറി ഞ്ഞു 3 വിദ്യാർത്ഥികൾക്ക് ദാരു ണാന്ത്യം..

കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്ന കുട്ടികള്‍ക്ക് മേല്‍ പാഞ്ഞു കയറി. വാഹനത്തിന് അടിയിൽപ്പെട്ട മൂന്നു വിദ്യാർത്ഥികൾ മരി ച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. മുക്കോളി മുക്കിലായിരുന്നു സംഭവം. മണ്ണ് കയറ്റി വന്ന ലോറിയാണ് കുട്ടികള്‍ക്ക് മേല്‍ മറിഞ്ഞത്.

അമിത വേഗതയിലെത്തിയ ലോറി ബസ് സ്‌റ്റോപ്പില്‍ ഇടിക്കുകയും, ബസ് കാത്തു നിന്ന കുട്ടികളുടെ മേലേക്ക് മറിയുകയുമായിരുന്നു. കുട്ടികള്‍ മണ്ണിനടിയില്‍പ്പെടുകയായിരുന്നു. പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പരിക്കേറ്റവരെ കൊട്ടാരക്കരയ്ക്ക് സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടു പോയി.