കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥി മ രിച്ചു.

Thrissur_vartha_district_news_malayalam_sea_kadal

ചാവക്കാട്: കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥി മരി ച്ചു. തൊട്ടാപ്പ് നാലു സെന്റ് കോളനിയിൽ ഇല്യാസിന്റെ മകൻ ഇജാസ് ആണ് മരി ച്ചത്. ഇന്ന് രാവിലെ കൂട്ടുകാരും ഒത്ത് തൊട്ടപ്പ് ബദർപള്ളി പള്ളിക്ക് സമീപം കുളിക്കാൻ ഇറങ്ങിയ ഇജാസ് ശക്തമായ തിരമാലയിൽ അകപ്പെടുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ ഭയന്നോടി.

സമീപത്ത് കടൽഭിത്തിക്ക് മുകളിലിരുന്നിരുന്ന മറ്റു കുട്ടികളാണ് ഇജാസ് തിരയിൽ പെട്ടത് കാണുന്നത്. ഉടനെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് ഇജാസിനെ കാണാതായ സ്ഥലത്ത് നിന്നും 50 മീറ്റർ തെക്ക് മാറി കണ്ടെത്തുന്നത്. കടലിൽ ചാടി ഇറങ്ങിയ ഏതാനും യുവാക്കൾ ഇജാസിനെ ഉടൻ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.