
ദേശീയപാത ചുവന്നമണ്ണിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മ രിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ഇരുമ്പുപാലം സ്വദേശി പുളിക്കൽ വീട്ടിൽ ലിൻസൺ ജോസഫ് (45) ആണ് മ രിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു മ രണം.
ഇന്നലെ രാവിലെ ഏഴരയ്ക്ക് തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. വാണിയമ്പാറ ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി കണ്ടൈനർ ലോറിയുടെ പിന്നിൽ ഇടി ച്ചാണ് അപകടമുണ്ടായത് . അമ്മ: ശാന്ത പി.കെ






