തൃശൂരിൽ യുവതിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ..

police-case-thrissur

തൃശൂർ. മുതുവറയിലെ സ്വകാര്യ ഫ്‌ലാറ്റിൽ വെച്ച് യുവതിയെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി. കൈപ്പറമ്പ് സ്വദേശി മാർട്ടിൻ ജോസഫാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ കൊച്ചി ഫ്‌ലാറ്റ് പീഡന കേസിലും പ്രതിയാണ്.

തിങ്കളാഴ്ച രാവിലെയാണ് മുളങ്കുന്നത്തുകാവ് സ്വദേശിനി 26 വയസ്സുള്ള ശർമിളയ്ക്ക് കുത്തേറ്റത്. പുറകിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ശർമിള ചികിത്സയിൽ തുടരുകയാണ്. ഇരുവരും ഒരുമിച്ച് ഫ്‌ലാറ്റിൽ താമസിച്ചുവരികയായിരുന്നു.