
ചാലക്കുടി: മലക്കപ്പാറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു. ഇന്ന് പുലർച്ചെ 2.15 ഓടെയാണ് സംഭവം. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന അതിരപ്പിള്ളി വീരാൻ കുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ (4) നെയാണ് പുലി തലയിൽ കടിച്ച് പിടിച്ച് കൊണ്ടു പോകാൻ ശ്രമിച്ചത്. വീട്ടുകാർ ശബ്‌ദം കേട്ട് ഓടിയെത്തി ഒച്ചവെച്ചതിനെ തുടർന്ന് പുലി കുട്ടിയെ താഴെ വച്ച് ഓടി രക്ഷപ്പെട്ടു.