ഗൂഗിൾ പേജുകൾ റിവ്യൂ ചെയ്യാം എന്ന പേരിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്‌ത്‌ 22 ലക്ഷം രൂപ തട്ടിച്ച രണ്ടുപേരെ പൂനെയിൽ നിന്ന് പിടികൂടി.

policeman-vehcle-thrissur-vartha-news-kerala-police-viyyur

ഗൂഗിൾ പേജുകൾ റിവ്യൂ ചെയ്യാം എന്ന പേരിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്‌ത്‌ 22 ലക്ഷം രൂപ തട്ടിച്ച രണ്ടുപേരെ പൂനെയിൽ നിന്ന് പിടികൂടി. ചാവക്കാട് സ്വദേശിനിയുടെ പണമാണ് നഷ്ടമായത്. മഹാരാഷ്ട്ര പൂനെ സ്വദേശികളായ കുൽകർണ്ണി ഹോ സ്പിറ്റലിനു സമീപമുള്ള സുനന്ദ സുനിൽ സഗാരെ (40), ഭാരത് നഗർ ഗുജർവാടിയിലുള്ള മിലിന്ദ് ഭാരത് ബസത്വർ (44) എന്നിവരാണ് പിടിയിലായത്.

2024 ഏപ്രിലിലാണ് കേസിനാസ്‌പദമായ സം ഭവം. ചാവക്കാട് സ്വദേശിനിക്ക് ഗൂഗിൾ പേജുകളുടെ റിവ്യൂ ചെയ്യുന്നതിലൂടെ വീട്ടിലിരുന്ന് പണമുണ്ടാക്കാം എന്ന പരസ്യം വാട്‌സാപിലൂടെ അപരിചിതയായ ഒരു സ്ത്രീ അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് അവർ അയച്ചുകൊടുത്ത ലിങ്കിൽ ക്ലിക്ക് ചെ‌യത്‌ ടെലഗ്രാമിലൂടെ ചെയ്യേണ്ട ടാസ്കിനെ കുറിച്ച് അറിയുന്നതിനായിബന്ധപ്പെട്ടു.

ടാസ്‌കുകൾ ചെയ്യുന്നതിന് ക്രിപ്റ്റോ കറൻസിയുടെ ട്രേഡിങ്ങിനായി പണം അടയ്ക്കേണ്ടതുണ്ടെന്നും ഓരോ ടാസ്കിനും ലാഭം ക്രെഡിറ്റാകുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. ഇത് വിശ്വസിച്ച് ടാസ്കുകൾ പൂർത്തികരിക്കുന്നതിനായി നടത്തിയ ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിലൂടെ 22 ലക്ഷത്തോളം രൂപ പരാതക്കാരി അയച്ചു നൽകി. ലാഭവും നൽകിയ തുകയും ലഭിക്കാതെ വന്നപ്പാൾ സൈബർ ക്രൈം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.