
അറുപതു വയസ്സുകാരനായ ആദിവാസിയെ കാട്ടാന ചവിട്ടി ക്കൊ ന്നു.. താമരവെള്ളച്ചാല്‍ മേഖലയിലാണ് സംഭവം. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് പ്രഭാകരൻ എന്നയാളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
മകനും മരുമകനു മൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്. സംഭവ ശേഷം മക്കൾ നാട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പീച്ചി പൊലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും കാടിന് അകത്തേക്ക് പോയിട്ടുണ്ട്.