
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനക്കായുള്ള ചികിത്സ ദൗത്യം വിജയം. കുങ്കിയാനകളുടെ സഹായത്താൽ മയക്കുവെടി വെച്ച് വീണു കിടന്നിരുന്ന ആനയെ എഴുന്നേൽപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് ആംബുലസിൽ കയറ്റി കോടനാട്ടേക്ക് തുടർ ചികിത്സക്കായി കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയത്.
മയക്കുവെടിയേറ്റാൽ സാധാരണ ആനകൾ എഴുന്നേൽക്കുന്ന സമയമായിട്ടും ആനക്ക് തനിയെ എഴുന്നേൽക്കാൻ സാധിക്കാതെ വന്നതോടെ ചികിത്സ നല്കാൻ കഴിയാത്ത അവസ്ഥ വരുമോ എന്ന സംശയത്തിലായിരുന്നു. എന്നാൽ കുങ്കിയാനകളുടെ ശ്രമം പ്രതീക്ഷജക്ക് വഴിയൊരുക്കി.
രാവിലെ ഈ കൊമ്പന്റെ കൂടെ മറ്റൊരു ആനയെയും കൂടി കണ്ടിരുന്നു , ആ ആനയെ പടക്കം പൊട്ടിച്ച് ഓടിച്ച ശേഷമാണ് പരുക്കേറ്റ ആനയുടെ ചികിത്സ ദൗത്യം ആരംഭിച്ചത്.