
റെയിൽവേ സ്‌റ്റേഷൻ റോഡിൽ നിർത്തിയിട്ടിരുന്ന പിക്കപ് വാനിന് തീപിടിച്ചു. പുതുക്കാട്ടുനിന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ആളപായമില്ല. പുത്തൂർ സ്വദേശി രഞ്ജിത്തി ൻ്റെ ഉടമസ്‌ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ്റെ മുൻവശത്തു നിന്ന് പുക ഉയരുകയും പിന്നാലെ തീ പടരുകയുമായിരുന്നു. മുൻഭാഗം കത്തി നശിച്ചു. പുതുക്കാട് പൊലീസും സ്ഥലത്തെത്തി.