വാണിയംപാറ. ദേശീയപാത ചുവട്ടുപാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയും മ രിച്ചു. കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോൺ (25) ആണ് മരി ച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോട്ടയം പാമ്പാടി പൂരപ്ര സ്വദേശി സനൽ (25) അപകടസ്ഥലത്തു തന്നെ മ രിച്ചിരുന്നു.
ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് ബൈക്ക് ഇടിച്ചത്. മ രിച്ച സനൽ ഫിലിം എഡിറ്ററാണ്. ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇവർ. ഇവിടെ ഇതിന് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ ഭാഗത്ത് വാഹനം നിർത്തരുതെന്ന് വലിയ വാഹനങ്ങൾക്കു നിർദേശം നൽകിയിരുന്നതായി പോലീസ് പറഞ്ഞു.