പീച്ചി ഡാം അധിക ജലം തുറന്നു വിടും പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ നിലവിലെ ജലനിരപ്പ് റൂൾകർവിനേക്കാൾ കൂടുതൽ ആയതിനാൽ അധികജലം പുഴയിലേക്ക് ഒഴുക്കി വിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു.

ഇന്ന് (ജൂലൈ 27) രാവിലെ ഏഴിന് പീച്ചി ഡാമിന്റെ റിവർ സ്ലുയിസ് തുറന്ന് പരമാവധി 0.5 മില്ലി മീറ്റർ ക്യൂബിക് ജലം കെഎസ്ഇബിക്ക് വൈദ്യുതി ഉല്പാദനത്തിന് നൽകുന്നതിനും തുടർന്ന് ജലം പുഴയിലേക്ക് ഒഴുക്കി വിടാനുമാണ് തീരുമാനം. നിലവിലെ ജലനിരപ്പ് 77.54 മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്.

പുഴയിലേക്ക് അധികജലം ഒഴുക്കുന്നത് മൂലം അധികജലം ഒഴുകിവന്ന് മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതും കുളിക്കുന്നതും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.