കാറിടിച്ച് ഓട്ടോ മറിഞ്ഞ് ഒരാൾക്ക് പരുക്ക്..

പുതുക്കാട് ദേശീയ പാതയിൽ പൊലീസ് സ്റ്റേഷനു സമീപം കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾക്ക് പരുക്ക്. ഓട്ടോ ഡ്രൈവർ രാപ്പാൾ വടക്കും നാലത്ത് മണിലാലിനാണു പരുക്കേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ പരന്ന എൻജിൻ ഓയിൽ അഗ്നിരക്ഷാസേന ശുചീകരിച്ചു.