മൂന്നര വയസ്സായ കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു..

STREET DOG STREAT THERUVU NAYA

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സായ കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു . പെരിങ്ങാട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരിപ്പുരയ്ക്കൽ ഏങ്ങണ്ടിയൂർ വീട്ടിൽ മോഹനന്റെ മകൾ ലക്ഷ്മിയുടെ മകൻ ഗൗതം കൃഷ്ണയെയാണ് നായ കടിച്ചത്. വലതു കയ്യിന്റെ തോളിനാണ് കടിയേറ്റത്.

ഉടനെ വീട്ടുകാർ ഓടിയെത്തി നായയെ ഓടിച്ചതിനാൽ കുഞ്ഞു രക്ഷപ്പെട്ടു. രാവിലെ 11നാണ് സംഭവം. പരുക്കേറ്റ കുഞ്ഞിനെ മുല്ലശേരി ബ്ലോക്ക് ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചു. 3 മാസം മുൻപും ഈ കുഞ്ഞിനെ 5 തെരുവ് നായ്ക്കൾ ചേർന്നു ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അന്നും വീട്ടുകാർക്ക് രക്ഷിക്കാനായി.