നവംബർ 1 മുതൽ KSRTC ഉൾപ്പെടെ ഹെവി വാഹനങ്ങളിൽ മുൻസീറ്റ് യാത്രികർക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം..

Thrissur_vartha_new_covid_traffic_petrol_price

നവംബർ ഒന്ന് മുതൽ കേരളത്തിൽ ഓടുന്ന കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാർക്കും മുൻസീറ്റ് സഹയാത്രികർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനുള്ള നിർദേശം നേരത്തെ തന്നെ വന്നതാണ്. നടപ്പാക്കുന്നതിന് കുറച്ച് സാവകാശം നൽകാമെന്നായിരുന്നു നിലപാട്.