ഖത്തറിൽ ഹൃദയഘാതം മൂലം തൃശ്ശൂർ സ്വദേശി മ രിച്ചു.

വെങ്കിടങ്ങ്: കണ്ണോത്ത് കറുപ്പംവീട്ടിൽ ഹംസ മകൻ അബ്ദുൽ കരീം (55) ഹൃദയഘാതം മൂലം മ രിച്ചത്. കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം ഖത്തറിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച്ച രാത്രി റൂമിൽ ഉറങ്ങാൻ കിടന്നതാണ്.

രാവിലെ എഴുന്നേൽക്കാതെ വന്നതിനെ തുടർന്ന് റൂമിലുള്ളവർ തട്ടി വിളിച്ചപ്പോൾ മ രിച്ചിരുന്നു. കബറടക്കം പിന്നീട് കണ്ണോത്ത് ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ വെച്ച് നടത്തും. ഉമ്മ: ജമീല, ഭാര്യ: ലൈല, മകൻ: നിഹാൽ കരീം, സഹോദരങ്ങൾ: സഫിയ, ബഷീർ, അസീസ്, ഫൗസിയ.