കാട്ടുപന്നി ആക്രമണം: രാജീവിന്റെ കുടുംബത്തിന് 5 ലക്ഷം അടിയന്തര സഹായധനം..

വടക്കാഞ്ചേരി : കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച മഠത്തിലാത്ത് രാജീവിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ അടിയന്തര സഹായമായി നൽകുമെന്ന് വടക്കാഞ്ചേരി റെയ്ഞ്ച് ഓഫീസർ ധനിക് ലാൽ പറഞ്ഞു. പത്തുലക്ഷം രൂപയാണ് വനംവകുപ്പിന്റെ നഷ്ടപരിഹാരം. ശേഷിക്കുന്ന തുക ആവശ്യമായ സാക്ഷ്യപത്രങ്ങളെത്തിച്ച്‌ ഉടൻ നൽകും. രാജീവിന്റെ മൃതദേഹം തളി വിരുട്ടാണം പാനീശ്വരത്ത് മാരാത്ത് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.