വാഹനം തടഞ്ഞ് 50 ലക്ഷം കവർന്നു; അഭിഭാഷക അടക്കം 7 പേർ അറസ്റ്റിൽ

arrested thrissur

നൂറ്റിയിരുപത് കോടി രൂപക്ക് തുല്യമായ വിദേശ കറൻസി നൽകാമെന്നു വാഗ്ദാനം ചെയ്തു റിട്ട. ബാങ്ക്മാനേജരെ വിളിച്ചുവരുത്തി വാഹനം തടഞ്ഞ് 50 ലക്ഷം രൂപ കവർന്ന കേസിൽ 7 പേർ അറസ്റ്റിൽ. ഇതിൽ ഒരാൾഅഭിഭാഷക അരിമ്പൂർ പറക്കാട് ചെങ്ങേക്കാട്ടിൽ ലിജി (35) ആണ്.

മാറ്റു പ്രതികൾ വെങ്കിടങ്ങ് സ്വദേശികളായ പള്ളിയിൽ നന്ദകുമാർ (26), പാടൂർ പണിക്കവീട്ടിൽ റിജാസ് (28), കണ്ണോടത്തു തയ്യിൽ യദുകൃഷ്ണൻ (27), നെല്ലിപ്പറമ്പിൽ ജിതിൻ ബാബു (28), കണ്ണോത്തു തച്ചംപിള്ളിശ്രീജിത്ത് (22), വാടാനപ്പിള്ളി കുളങ്ങര ഫവാസ് (28) എന്നിവരെയാണു വെസ്റ്റ് എസ്എച്ച്ഒ ടി.പി. ഫർഷാദുംസംഘവും അറസ്റ്റ് ചെയ്തത്.

ലിജി  അഭിഭാഷകയാണെന്നും തൃശൂരിലാണു നിയമബിരുദം എടുത്തതെന്നും പറയുന്നത് പൊലീസ്വിശ്വാസത്തിലെടുത്തിട്ടില്ല. ലിജിയുടെ ഭർത്താവു ബിജുവും രണ്ടാംപ്രതി വെങ്കിടങ്ങ് കണ്ണോത്ത് അജ്മലുംഒളിവിലാണ്. അജ്മൽ വിദേശത്തേക്കു കടന്നതായും സൂചനയുണ്ട്.

കഴിഞ്ഞ ജനുവരി 5ന് ആണ്  സംഭവങ്ങളുടെ തുടക്കം. അങ്കമാലി നായത്തോട് സ്വദേശിയായ റിട്ട. ബാങ്ക്മാനേജരുമായി ലിജിക്കു പരിചയമുണ്ടായിരുന്നു. തൃശൂരിലെ ഒരു ആരാധനാലയത്തിൽ കാണിക്കയായി ലഭിച്ചഒന്നരക്കോടി രൂപയുടെ വിദേശ കറൻസി തന്റെ സുഹൃത്ത് നന്ദകുമാറിന്റെ പക്കലുണ്ടെന്നു ലിജി ഇദ്ദേഹത്തെധരിപ്പിച്ചു. യുഎസ് ഡോളറാണ് ഇതിലേറെയെന്നും 60 ലക്ഷം രൂപ നൽകിയാൽ 1.20 കോടി രൂപ മൂല്യമുള്ളവിദേശ കറൻസി പകരം തരാമെന്നും ലിജി പരാതിക്കാരനെ ബോധ്യപ്പെടുത്തി. ലിജി മുൻകൂറായി രണ്ടുതവണയായി 10 ലക്ഷം രൂപ വാങ്ങിയെടുത്തു. ബാക്കി തുക 50 ലക്ഷം രൂപ പലയിടത്തു നിന്നായി സ്വരൂപിച്ചശേഷം റിട്ട. ബാങ്ക് മാനേജർ ലിജിയെ വിവരമറിയിച്ചു.

ലിജിയും ബിജുവും ചേർന്നു പരാതിക്കാരനെ കാഞ്ഞാണി ഭാഗത്തേക്കു വിളിച്ചുവരുത്തി. പണം കയ്യിലുണ്ടെന്ന്ഉറപ്പുവരുത്തിയ ശേഷം പരാതിക്കാരനെ ഒരു പെട്ടി ഓട്ടോയിൽ കയറ്റി അയ്യന്തോൾ ഭാഗത്തേക്കു പറഞ്ഞുവിട്ടു. ഓട്ടോ കലക്ടറേറ്റിനു പിന്നിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ പ്രതികൾ കാറിലെത്തി തടഞ്ഞുനിർത്തി 50 ലക്ഷം രൂപ പിടിച്ചുപറിച്ചു കടന്നുകളയുകയായിരുന്നു.


പുല്ലഴിയിലെത്തി പ്രതികൾ ഒന്നിച്ചുചേരുകയും പണം ലിജി പങ്കിടുകയും ചെയ്തു. പണവുമായി താൻസഞ്ചരിക്കുന്ന വിവരം അറിയാവുന്നതു ലിജിക്കും ബിജുവിനും ആണെന്നതിനാൽ പരാതിക്കാരനു സംശയംതോന്നി. 4 ദിവസത്തിനു ശേഷം വെസ്റ്റ് പൊലീസിൽ പരാതി നൽകി. പരാതിയുമായി മുന്നോട്ടു പോയാൽപീഡനക്കേസിൽ കുടുക്കുമെന്നു ലിജി ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു