കുന്നംകുളം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ പതിനഞ്ചിന് അയിനൂരിൽ RSS കാര്യവാഹ് ജിതിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി വിഷ്ണു ആണ് രക്ഷപ്പെട്ടത്.
ഇന്നലെ അർദ്ധ രാത്രി ഒന്നരയോടെ അയിനൂരിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.