തൃശ്ശൂർ ആസ്ഥാനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി ‌ED മരവിപ്പിച്ചു

തൃശ്ശൂർ ആസ്ഥാനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മരവിപ്പിച്ചു. മണപ്പുറം ഫിനാൻസിന്റെ തൃശ്ശൂരിലെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്.

ഇ.ഡി. റെയ്ഡുമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങൾ മുഴുവൻ നൽക്കുന്നുണ്ട് എന്നും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് സ്റ്റോക്ക് എക്സ്‌ചേഞ്ചുകളെ അറിയിച്ചു.

മണപ്പുറം ഫിനാൻസ് ഉടമയുടെ പ്രൊപ്രൈറ്ററി സ്ഥാപനമായിരുന്ന മണപ്പുറം അഗ്രോ ഫാംസിനു (മാഗ്രോ) വേണ്ടി പൊതുജനങ്ങളിൽ നിന്ന്‌ നിക്ഷേപം സമാഹരിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി. പരിശോധന. നിക്ഷേപകരിൽ നിന്ന്‌ സമാഹരിച്ചതിൽ 9.25 ലക്ഷം രൂപ ഒഴികെ മുഴുവൻ തുകയും മടക്കിനൽകിയതായും കമ്പനി വിശദീകരിച്ചു.