തൃശൂർ: ട്രാൻസ്മാനെ മരിച്ച നിലയിൽ കണ്ടെത്തി. എലവഞ്ചേരി സ്വദേശി പ്രവീൺനാഥ് ആണ് മരിച്ചത്. 25 വയസ്സായിരുന്നു. അയ്യന്തോളിലെ വാടക വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ പ്രവീണിനെ കണ്ടെത്തുകയായിരുന്നു.
പ്രവീൺ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരള ആയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് പാലക്കാട്ടു വെച്ചായിരുന്നു പ്രവീണിൻ്റെ വിവാഹം എന്നാൽ ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പരസ്പരം മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ തങ്ങൾ വേർപിരിയുകയാണെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മൃതദേഹം തൃശൂർ മെഡി.കോളേജിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു