മലയണ്ണാനെയും തത്തകളെയും കൂട്ടിലിട്ട് വളർത്തിയതിന് യുവാവിനെതിരെ വനം വകുപ്പ് കേസെടുത്തു. എളവള്ളി ഗ്രാമപഞ്ചായത്ത് ചിറ്റാട്ടുകര വിളക്കുംപാടം സ്വദേശി കുരിയക്കോട്ടിൽ സനേഷിനെതിരെ ആണ്കേസെടുത്തത്.
1972 ലെ വന്യജീവി സംരക്ഷണ നിയമം (ഭേദഗതി 2022) ഷെഡ്യൂൾ 1 പാർട്ട് എയിൽ ക്രമനമ്പർ 149 ആയിഉൾപ്പെടുത്തിയ മലയണ്ണാനെയും ഷെഡ്യൂൾ 2 പാർട്ട് ബിയിൽ ക്രമനമ്പർ 692 ആയി ഉൾപ്പെടുത്തിയ പ്ലം ഹെഡഡ്പാരറ്റ് നെയും പിടികൂടി കൂട്ടിലിട്ട് വളർത്തിയതിനാണ് സനേഷിനെതിരെ പട്ടിക്കാട് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച്ഓഫീസർ ടി.കെ ലോഹിദാക്ഷന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കേസെടുത്തിട്ടുള്ളത്.
സനേഷിനെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി മെയ് അഞ്ച് വരെ റിമാൻഡ് ചെയ്തു. വന്യജീവിസംരക്ഷണ നിയമത്തിലെ 1, 2 ഷെഡ്യൂളുകളിൽപ്പെടുന്ന വന്യജീവികളെ വേട്ടയാടുന്നതും, പിടികൂടുന്നതും, കൂട്ടിലിട്ട് വളർത്തുന്നതും, കൈവശംവെക്കുന്നതും മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴശിക്ഷയും കിട്ടാവുന്ന കുറ്റകൃത്യമാണെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ ലോഹിദാക്ഷൻഅറിയിച്ചു.