Thrissur_vartha_district_news_malayalam_pooram

ഭിന്നശേഷിക്കാര്‍ക്ക് പൂരം ,കുടമാറ്റം ചടങ്ങുകള്‍ അടുത്തുനിന്ന് കാണാന്‍ ജില്ലാ ഭരണകൂടം അവസരമൊരുക്കുന്നു. പരിമിത എണ്ണം ആളുകള്‍ക്കായിരിക്കും ഈ അവസരം. അഥവാ കൂടുതല്‍അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആണ് അവസരം നല്‍കുക.

ഇതിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പേര്, വയസ്സ്, അഡ്രസ്, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, ഭിന്നശേഷിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ 94009 70600 നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശമായി ഏപ്രില്‍ 25ന്മുമ്പ് അയക്കണം.